ആലപ്പുഴ:
- കഞ്ഞിക്കുഴി ബ്ലോക്ക് മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേയ്ക്ക് വെറ്ററിനറി ഡോക്ടര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തും. നവംബര്‍ എട്ടിന് രാവിലെ 11 മണി മുതല്‍ 12 മണിവരെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. യോഗ്യതകള്‍ ബിവിഎസ് സി ആന്റ് എഎച്ച് ബിരുദം, കെഎസ്‌വിസി രജിസ്‌ട്രേഷന്‍. താല്‍പര്യമുള്ള ഉദ്ദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് (ആധാര്‍ കാര്‍ഡ്), ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, കെഎസ്‌വിസി രജിസ്‌ട്രേഷന്‍ തെളിയിക്കുന്ന രേഖ, എസ്എസ്എല്‍സി ബുക്ക് എന്നിവ അസ്സലും പകര്‍പ്പും സഹിതം കൃത്യ സമയത്ത് ഹാജരാകണമെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസർ അറിയിച്ചു. ഫോണ്‍: 0477 2252431.
തിരുവനന്തപുരം:
- കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ കുക്ക്, സെക്യൂരിറ്റി തസ്തികകളിൽ താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. സെക്യൂരിറ്റിക്ക് പത്താം ക്ലാസും കുക്കിന് അഞ്ചാം ക്ലാസും ആണ് യോഗ്യത. പ്രായപരിധി 25-45 വയസ്. നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്വായം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 12ന് രാവിലെ 10 മണിക്ക് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കരമന, കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666.
തിരുവനന്തപുരം:
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (നിഷ്) ലക്ചറർ, വീഡിയോഗ്രാഫർ/എഡിറ്റർ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ ലീവ് വേക്കൻസിയിലാണ് ലക്ചറർ നിയമനം. വീഡിയോഗ്രാഫർ/എഡിറ്റർ നിയമനം സ്‌റ്റൈപ്പൻഡോടു കൂടിയ അസിസ്റ്റന്റ്ഷിപ്പായിരിക്കും. നവംബർ 12നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: http://nish.ac.in/others/career
തിരുവനന്തപുരം:
- തിരുവനന്തപുരം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി തസ്തികയിലേക്ക് ഇ.റ്റി.ബി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള താൽക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ അംഗത്വമുള്ള മൂന്ന് വർഷം നോൺ ബാങ്കിംഗ് ഫിനാൻസ് സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയവുമുള്ള ഉദ്യാഗാർഥികൾക്ക് അപേക്ഷിക്കാം. പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 8 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്ത്കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
തിരുവനന്തപുരം:
- തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സിസ്റ്റം ആൻഡ് ഡാറ്റാബേസ് ആർക്കിടെക്റ്റ് തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. ബി.ടെക്/ എം.ടെക്- കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, എം.സി.എ, എം. എസ്‌സി- കമ്പ്യൂട്ടർ സയൻസ്/ ഐ.ടി എന്നീ യോഗ്യതയും, ഡാറ്റാബേസ് ആർക്കിടെക്റ്റ്, സിസ്റ്റം ആർക്കിടെക്റ്റ് എന്നിവയിൽ അഞ്ച് വർഷം പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർഥികൾ നവംബർ 15ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.
തിരുവനന്തപുരം :
- കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിക്കു കീഴിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തും. താത്പര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 13ന് രാവിലെ 11ന് ബന്ധപ്പെട്ട ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഉദ്യോഗാർഥികൾ ഇന്റർവ്യൂ സമയത്തിനും ഒരു മണിക്കൂർ മുമ്പ് യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകണം. കൂടുതൽവിവരങ്ങൾക്ക്: www.khrws.kerala.gov.in
/സ്വകാര്യ സ്ഥാപനങ്ങളിലേക്ക് യൂണിവേഴ്സിറ്റി സെൻ്റർ വഴി അപേക്ഷിക്കാൻ താഴെ അവസരം/
'
തിരുവനന്തപുരം:
- യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്ററിൽ നവംബർ 8ന് രാവിലെ 10 മണി മുതൽ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്കാണ് നിയമനം. എസ്.എസ്.എൽ.സി/പ്ലസ്ടു/ഐടിഐ/ഡിഗ്രി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്ലേസ്‌മെന്റ് ഡ്രൈവിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ നവംബർ 7ന് ഉച്ചയ്ക്ക് ഒരു 1 മണിയ്ക്ക് മുൻപായി https://tinyurl.com/24pwyybd എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM, ഫോൺ: 0471-2304577.
Want a government job?